Friday, April 26, 2024
indiaNewsSports

അര്‍ജന്റീനയ്ക്കെതിരെ ഫ്രാന്‍സിന്റെ രാജകീയ തിരിച്ചുവരവ്.

ദോഹ: അര്‍ജന്റീനയ്ക്കെതിരെ ഫ്രാന്‍സിന്റെ രാജകീയ തിരിച്ചുവരവ്. ആദ്യ പകുതിയില്‍ നേടിയ രണ്ടു ഗോളുകള്‍ക്ക് മുന്നിലായിരുന്ന അര്‍ജന്റീനയ്ക്കെതിരെ 80, 81 മിനിറ്റുകളിലായിരുന്നു എംബപെയിലൂടെ ഫ്രാന്‍സിന്റെ മറുപടി ഗോളുകള്‍. ഇതില്‍ ആദ്യ ഗോള്‍ പെനല്‍റ്റിയില്‍നിന്നായിരുന്നു. നേരത്തെ, ഗ്രൂപ്പ് ഘട്ടത്തിനുശേഷം ആദ്യമായി അര്‍ജന്റീനയുടെ പ്ലേയിങ് ഇലവനിലേക്കുള്ള തിരിച്ചുവരവ് രാജകീയമാക്കി മിന്നും പ്രകടനം പുറത്തെടുത്ത എയ്ഞ്ചല്‍ ഡി മരിയയുടെ മികവിലാണ് അര്‍ജന്റീന ആദ്യപകുതിയില്‍ ലീഡു നേടിയത്. ലയണല്‍ മെസ്സി നേടിയ പെനല്‍റ്റി ഗോളിനു വഴിയൊരുക്കിയും, പിന്നാലെ രണ്ടാം ഗോള്‍ നേടിയുമാണ് മരിയ തിളങ്ങിയത്. ഇരട്ടഗോളോടെ, മെസ്സിയെ മറികടന്ന് ഖത്തര്‍ ലോകകപ്പിലെ ടോപ് സ്‌കോറര്‍മാര്‍ക്കുള്ള പോരാട്ടത്തില്‍ ഏഴു ഗോളുമായി എംബപെ മുന്നിലെത്തി