Monday, May 6, 2024
keralaNewsObituary

കണ്ണൂരില്‍ 11 വയസ്സുകാരനെ കണ്ടെത്തിയത് ചോര വാര്‍ന്ന നിലയില്‍

കണ്ണൂര്‍: കണ്ണൂരില്‍ 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്നു.നിഹാല്‍ നൗഷാദ് ആണ് മരിച്ചത്. കണ്ണൂര്‍ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ് സംഭവം. സംസാര ശേഷി ഇല്ലാത്ത കുട്ടിയാണ് നിഹാല്‍. വൈകിട്ട് 5 മണിയോടെ ആണ് വീട്ടില്‍ നിന്ന് കുട്ടിയെ കാണാതായത്. വീടിനു അരകിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിലാണ് ചോരവാര്‍ന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചോര വാര്‍ന്ന അനക്കമില്ലാത്ത നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.