Friday, May 3, 2024
keralaNews

അബ്ദുൾ സലാമിനും കുടുംബത്തിനും സ്ഥലവും വീടും ഒരുക്കും ;പൂഞ്ഞാർ എംഎൽഎ 

എരുമേലി –  കാഞ്ഞിരപ്പള്ളി സംസ്ഥാന പാതയോരത്തെ റോഡ് പുറമ്പോക്കിൽ പ്ലാസ്റ്റിക് വിരിച്ച ഷെഡിൽ  കിടക്കുന്ന കളരിക്കൽ അബ്ദുൾ സലാമിനും, കുടുംബത്തിനും അടിയന്തരമായി സ്ഥലവും – വീടും ഒരുക്കുമെന്ന് പൂഞ്ഞാർ എംഎൽഎ അഡ്വേക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.സഖാവിനെയും കുടുംബത്തെയും യും നരകതുല്യമായ ജീവിതത്തെക്കുറിച്ച്” കേരള ബ്രേക്കിംഗ് ഓൺലൈൻ ന്യൂസ്  ” ഇന്നലെ വാർത്ത നൽകിയിരുന്നു.വാർത്തയുടെഅടിസ്ഥാനത്തിൽ അബ്ദുൾ സലാം  താമസിക്കുന്ന സ്ഥലത്തെത്ത് ഇന്ന് രാവിലെ എത്തി  സംസാരിക്കുകയായിരുന്നു എംഎൽഎ.
സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ  ഒന്നാം സ്ഥാനത്താണ് അബ്ദുൽ സലാമിനെ പേരുള്ളത്. എന്നാൽ  കോവിഡ് മഹാമാരിയെ തുടർന്ന് ലൈഫ് മിഷൻ പദ്ധതിക്ക് ചെറിയ താമസം ഏർപ്പെട്ടിരിക്കുകയാണ്.ലൈഫ് മിഷൻ പദ്ധതി തുടങ്ങുന്ന മുറയ്ക്ക് അടിയന്തരമായി സ്ഥലവും വീടും നൽകാൻ ഇടപെടൽ ഉണ്ടാകുമെന്നും എംഎൽഎ പറഞ്ഞു.എന്നാൽ അബ്ദുൾ സലാമിന്  മറ്റൊരു പഞ്ചായത്തിൽ സ്ഥലവും വീടും നൽകാനും  ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷും ഒപ്പമുണ്ടായിരുന്നു.കഴിഞ്ഞ ഏഴുവർഷമായി അബ്ദുസ്സലാമും  ഭാര്യ ലൈലയും റോഡരികിലെ ഈ  ഷെഡ്ഡിലാണ്  കിടന്നിരുന്നത്.പഞ്ചായത്തിൽ  നിരവധി തവണ അപേക്ഷ നൽകിയെങ്കിലും  അധികൃതർ പരിഗണിച്ചില്ലെന്നും അബ്ദുസ്സലാം പറഞ്ഞു .