Sunday, May 19, 2024
educationkeralaNewsObituary

തൃശൂരില്‍ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം

തൃശൂര്‍: തൃശൂരില്‍ സ്വകാര്യ ഹോസ്റ്റലില്‍ പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 24 വയസ്സുള്ള റിന്‍സിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. തളിക്കുളം സ്വദേശിനിയാണ് റിന്‍സി. തൃശൂരിലെ തുണിക്കടയിലെ ജീവനക്കാരിയായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മാര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.