Tuesday, April 23, 2024
indiakeralaNews

മൂന്നാം ദിനവും പെട്രോള്‍ വിലയില്‍ വര്‍ധന.

 

തുടര്‍ച്ചയായ മൂന്നാം ദിനവും പെട്രോള്‍ വിലയില്‍ വര്‍ധന. ലിറ്ററിന് പതിനാറു പൈസയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഡീസല്‍ വിലയില്‍ മാറ്റമില്ല.ഇന്നത്തെ വര്‍ധനയോടെ ലിറ്ററിന് 81.74 പൈസയാണ് കൊച്ചിയിലെ പെട്രോള്‍ വില. ഇന്നലെ 19 പൈസയും അതിനു മുമ്പ്് 11 പൈസയും പെട്രോള്‍ വില വര്‍ധിപ്പിച്ചിരുന്നു. ബുധനാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന വില അതിനു മുമ്പ് മൂന്നു ദിവസം തുടര്‍ച്ചയായി വര്‍ധിച്ചു.ഡീസല്‍ വില കഴിഞ്ഞ ആറു ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. ലിറ്ററിന് 77.64 ആണ് കൊച്ചിയിലെ ഡീസല്‍ വില.