Tuesday, May 7, 2024
keralaNews

ഷാജ് കിരണ്‍ പറയുന്ന ഒന്നാം നമ്പറുകാരന്‍ മുഖ്യമന്ത്രി തന്നെയാണെന്ന് സ്വപ്ന സുരേഷ്

പാലക്കാട്: ചെറിയ ഭൂമിക്കച്ചവടം ചെയ്്തുനടക്കുന്ന ആളല്ല ഷാജ്.പലതിന്റെയും ബിനാമിയാണ്.പല കമ്പനികളുടെയും ഡയറക്ടര്‍ ബോര്‍ഡില്‍ ഷാജുണ്ടെന്നും സ്വപ്ന പറയുന്നു.നിരവധി കമ്പനികളുടെ ഡയറക്ടറാണ് ഷാജ് കിരണ്‍. സാധാരണ ചെറിയ കമ്മീഷന്‍ വാങ്ങിനടക്കുന്ന ലാന്‍ഡ് ബ്രോക്കര്‍ ഇത്രയധികം കമ്പനികളുടെ ഡയറക്ടറാകുമോ? അത്രയധികം സ്വാധീനമുള്ള ആളാണ് ഷാജ് കിരണ്‍. ഇത്രയും ഫണ്ട് കൈകാര്യം ചെയ്യുന്ന ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ആളായ ഷാജ് കിരണ്‍ സമവായ ശ്രമത്തിന് വരുമ്പോള്‍ തന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കാമല്ലോ.

പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകള്‍ അമേരിക്കയിലേക്ക് പോകുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ്. അതുകൊണ്ടാണ് ബിലിവേഴ്‌സ് ചര്‍ച്ചിന്റെ എഫ്.സി.ആര്‍.എ.(ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട്) റദ്ദായതെന്നും സ്വപ്ന സുരേഷ് ആരോപിച്ചു. ശബ്ദരേഖ പുറത്തുവിട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
ഷാജിനെ വളരെ നേരത്തേ അറിയാമെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ശേഷം ഷാജ് കൊച്ചിയില്‍ വച്ച് നേരിട്ടുകണ്ടു. രഹസ്യമൊഴി നല്‍കിയ ശേഷം നിര്‍ബന്ധമായി കാണണമെന്ന് ഷാജ് പറഞ്ഞിരുന്നു. അതനുസരിച്ചാണ് കണ്ടത്. ഷാജും ഇബ്രാഹിമുമായാണ് കാണാനെത്തിയത്. ഷാജ് ആണ് ഭീഷണിപ്പെടുത്തിയത്. ഇബ്രാഹിം ഒന്നും മിണ്ടിയില്ല. സരിത്തിനെ നാളെ പൊക്കുമെന്ന് ഭീഷണിപ്പെടുത്തി. ഷാജ് മുന്നറിയിപ്പ് നല്‍കിയതുപോലെ സരിത്തിനെ പിറ്റേന്ന് തട്ടിക്കൊണ്ടുപോയി. ഒന്നരമണിക്കൂറിനകം ഷാജ് പറഞ്ഞതുപോലെ സരിത്തിനെ വിട്ടയച്ചു. ഷാജ് ഭീഷണിപ്പെടുത്തിയതിനാലാണ് സരിത്തിനെ കാണാതായപ്പോള്‍ ഷാജിനെ ആദ്യം വിളിച്ചത്. ഈ ശബ്ദരേഖ പുറത്തുവിട്ടത് കേസില്‍നിന്ന് രക്ഷപ്പെടാനല്ല. തന്റെ സത്യസന്ധത തെളിയിക്കാനാണ്. തന്നെ ആക്രമിക്കാന്‍ പദ്ധതിയുണ്ട്. ജീവന് ഭീഷണിയുള്ളതിനാലാണ് രഹസ്യമൊഴി നല്‍കിയത്. അഭിഭാഷകനോ കുടുംബമോ എച്ച്.ആര്‍.ഡി.എസ.് ഇന്ത്യയോ പറഞ്ഞതുകൊണ്ടോ ഒന്നുമല്ല മൊഴി കൊടുത്തത്. പല രീതിയിലും സമവായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും ശബ്ദരേഖയിലുണ്ടെന്നും സ്വപ്ന പറഞ്ഞു.