Connect with us

Hi, what are you looking for?

Astrology

 കണ്ഠര് രാജീവര് തന്ത്രിസ്ഥാനം ഒഴിയുന്നു

പത്തനംതിട്ട: ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂര്‍ണ ചുമതല ഒഴിയുന്നു. മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനാണ് തന്ത്രി സ്ഥാനത്തേക്കത്തുക. ഓഗസ്റ്റ് 16-ന് നടതുറക്കുമ്പോള്‍ മേല്‍ശാന്തി നട തുറക്കുന്നത് കണ്ഠരര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തിലായിരിക്കും. ചുമതലകളില്‍ നിന്നൊഴിഞ്ഞാലും കണ്ഠര് രാജീവരുടെ പങ്കാളിത്തമുണ്ടാകും. ഓരോ വര്‍ഷവും മാറിമാറിയാണ് താഴമണ്‍ മഠത്തിലെ രണ്ട് കുടുംബങ്ങള്‍ക്ക് ശബരിമലയിലെ താന്ത്രികാവകാശം. പരേതനായ കണ്ഠര് മഹേശ്വരരുടെ മകന്‍ കണ്ഠര് മോഹനരുടെ മകനാണ് ഇപ്പോഴത്തെ തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്.

രാജീവരുടെയും ബിന്ദുവിന്റെയും മകനായ ബ്രഹ്‌മദത്തന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഒരു വര്‍ഷം മുന്‍പാണ് ജോലി രാജി വച്ച് താന്ത്രിക കര്‍മങ്ങളിലേക്ക് തിരിഞ്ഞത്. ബെംഗളൂരു ക്രൈസ്റ്റ് കോളജില്‍ നിന്ന് ബിബിഎ, എല്‍എല്‍ബി നേടി. കോട്ടയം ജില്ലാ കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. രണ്ടര വര്‍ഷം ബെംഗളൂരുവിലെ സ്വകാര്യ കണ്‍സല്‍റ്റിംഗ് കമ്പനിയില്‍ അനലിസ്റ്റായി ജോലി നോക്കി.

പിന്നീട് സ്‌കോട്ലന്‍ഡില്‍ എല്‍എല്‍എം പഠനം. തിരിച്ചെത്തി ഹൈദരാബാദിലെ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. ഇതിനിടയിലാണ് ജോലി രാജി വച്ചത്.എട്ട് വര്‍ഷം മുന്‍പ് പൂജാപഠനവും ആചാരപ്രകാരം ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകളും പൂര്‍ത്തിയാക്കിയിരുന്നു ബ്രഹ്‌മദത്തന്‍. ശബരിമല, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെ കൊടിമര പ്രതിഷ്ഠയ്ക്ക് അച്ഛനൊപ്പം സഹകാര്‍മികനായി. കഴിഞ്ഞ വര്‍ഷം കര്‍ക്കടകമാസ പൂജയ്ക്കും നിറപുത്തരിക്കും സന്നിധാനത്തെത്തിയ ബ്രഹ്‌മദത്തനെ ഓരോ പൂജയുടെയും പ്രത്യേകതയും കൃത്യതയോടെ ചെയ്യേണ്ടതെന്ന രീതികള്‍ രാജീവ് തന്ത്രി പഠിപ്പിച്ചിരുന്നു.

.

 

You May Also Like

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .  

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...