Monday, May 6, 2024
keralaNews

കണമലയിൽ കാറപകടം; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു 

എരുമേലി: എരുമേലി –  പമ്പ  തീർഥാടന പാതയായ കണമലയിൽ  കാർ അപകടത്തിൽപ്പെട്ടു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന്  വൈകീട്ട് 4.30 ഓടെ കണമല പാലത്തിന് സമീപം കാർ അപകടത്തിൽപ്പെട്ടത്.തുലാപ്പള്ളി ഭാഗത്തു നിന്നും വരികയായിരുന്ന കാർ നിയന്ത്രണം തെറ്റി റോഡരികിലെ പോസ്റ്റ് ഇടിച്ച്അപകടത്തിൽപ്പെടുകയായിരുന്നു. കാറിന്റെ മുൻ വശം തകർന്നു .