Friday, March 29, 2024
indiakeralaNewspolitics

ഭരണമാറ്റത്തിന് വിജയ കാഹളം മുഴക്കി വിജയ് സമ്മേളനം; അമിത് ഷായെ വരവേറ്റ് നൂറുകണക്കിന് പ്രവർത്തകർ

പൊൻകുന്നം :ഇടത് – വലത്  മുന്നണികൾ മാറിമാറി ഭരിക്കുന്ന കേരളത്തിൽ ഭരണ മാറ്റത്തിന്  വിജയ കാഹളം മുഴക്കി വിജയ് സമ്മേളനം.മീനച്ചൂടിനെപ്പോലും  തൃണവത്ക്കരിച്ച് നൂറ് കണക്കിന് പ്രവർത്തകരാണ് ബിജെപി നേതാവും
കേന്ദ്ര ആദ്യന്തര മന്ത്രിയുമായ  അമിത് ഷായെ വരവേൽക്കാൻ ഇന്ന്  എത്തിയത്.
പൊൻകുന്നം ശ്രേയസ് പബ്ലിക്ക് സ്കൂൾ മൈതാത്ത് ഒരൊറ്റ ദിവസം കൊണ്ട് ഒരുക്കിയ
വിജയ്  സമ്മേളനത്തിന്റെ മനോഹരമായ സ്റ്റേജും, അമിത് ഷായെ വരവേൽക്കാനായി ഒരുക്കിയ പഞ്ചവാദ്യങ്ങളും,കേരളത്തനിമ ചാർത്തി
സെറ്റ് സാരി ധരിച്ചെത്തിയ  വനിതകളും,കുട്ടികളും,യുവാക്കളുമായി നൂറുകണക്കിന്
പ്രവർത്തകരും അനുഭാവികളും അണിനിരന്ന, ഇരിക്കാനായി പന്തൽ വിരിച്ച മഹാസമ്മേളനമാണ് ഭാരത് മാതാ കീ ജയ് വിളികളോടെ അമിത് ഷാ ഉദ്ഘാടനം ചെയ്തത് .
ഇടത് – വലത് മുന്നണികളുട അഴിമതിക്കെതിരെ പ്രിയപ്പെട്ട നേതാവിന്റെ  ഓരോ വാക്കും ഹർഷാരവത്തോടെയാണ്  പ്രവർത്തകർ എതിരേറ്റത്. പ്രധാനമന്ത്രി മോദിയുടേയും – കേന്ദ്ര സർക്കാരിന്റേയും വികസനനേട്ടങ്ങൾ അക്കമിട്ട് നിരത്തി  കാഞ്ഞിരപ്പള്ളി എൻ ഡി എ സ്ഥാനാർത്ഥി  അൽഫോൺസ് കണ്ണന്താനത്തെ
വിജയിപ്പിക്കുന്നതിന്റെ ആവശ്യകത കൂടിബോധ്യപ്പെടുത്തിയ പ്രസംഗം പ്രവർത്തകരിൽ ആവേശഭരിതതാക്കി.അച്ചടക്കവും – ആവേശവും മുറുകെ പിടിച്ചുള്ള സമ്മേളനത്തിൽ കുടിവെള്ളവും,ഉച്ച ഭക്ഷണവും നൽകിയാതും  മഹാസമ്മേളനത്തിന് മാതൃകയായി.സമ്മേളനത്തിൽ ജില്ലയിൽ നിന്നും മത്സരിക്കുന്ന മുഴുവൻ സ്ഥാനാർത്ഥികളും പങ്കെടുത്തതും  സമ്മേളനത്തിന് മാറ്റ് കൂട്ടി.