Thursday, May 16, 2024
Local NewsNewsUncategorized

ശരണമന്ത്രങ്ങൾ ഉയർന്നു: പരമ്പരാഗത കാനനപാതകളിൽ  തിരക്കേറുന്നു 

എരുമേലി: ശബരിമല തീർത്ഥാടനം ആരംഭിച്ച രണ്ടാഴ്ച പിന്നിടുന്നതോടെ
പരമ്പരാഗത കാനനപാത ശരണമന്ത്രങ്ങൾ ഉയർന്നു . കഴിഞ്ഞ രണ്ട് – മൂന്ന് വർഷത്തിന് ശേഷം കാനന പാത ഇത്തവണ നേരത്തെ തന്നെ സജീവമാകുകയാണ്. കേരള, തമിഴ് നാട്  സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തരാണ്  കൂടുതലായി വരുന്നത്. കുട്ടികളും – പ്രായമായവരുമാണ് കൂടുതലായി എത്തുന്നതെന്നും നാട്ടുകാർ പറഞ്ഞു. ഇതുവരെ പരമ്പരാഗത കാനനപാത വഴിയുള്ള തീർത്ഥാടകരുടെ യാത്ര 12000 കടന്നുവെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു.  എരുമേലി –  കോയിക്കക്കാവ്  കാളകെട്ടി അഴുത വഴിയുടെ യാത്രയാണ് . തീർത്ഥാടനത്തിന്റെ പ്രധാന കേന്ദ്രങ്ങളായ  കോയിക്കക്കാവും , അഴുതയും രാവിലെ 7 മണിക്കാണ്
 തുറക്കുന്നത് . കോയിക്കക്കാവിൽ  ഉച്ചകഴിഞ്ഞ്  നാലുമണി വരെയും ,  അഴുതയിൽ 2 30 വരെയും മാത്രമാണ്  പ്രവേശനം അനുവദിക്കുകയൊള്ളൂവെന്നും അധികൃതർ പറഞ്ഞു. തീർത്ഥാടകരുടെ തിരക്കനുസരിച്ച് 50 ഉം  100 സംഘങ്ങളായാണ് കാനപാതയിലൂടെ നടക്കുന്നത്. തീർത്ഥാടകരെ സുരക്ഷിതമായി എത്തിക്കുന്നതിന് വനം വകുപ്പ് നിയോഗിക്കുന്നവരും ഒപ്പം ഉണ്ടാവും. കഴിഞ്ഞ 18 ദിവസത്തിനുള്ളിലാണ് ഇത്രയും തീർത്ഥാടകർ പരമ്പരാഗത കാനന പാതയിലൂടെ യാത്ര ചെയ്തിരിക്കുന്നത് . വരും ദിവസങ്ങളിൽ ഇതിലും തിരക്ക്  വർധിക്കാനാണ് സാധ്യത.