Friday, May 10, 2024
keralaNews

ഓര്‍ത്തഡോക്‌സ് സഭാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭ സീനിയര്‍ മെത്രാപ്പൊലീത്ത സഖറിയ മാര്‍ അന്തോണിയോസിന്റെ സംസ്‌കാരം പ്രമാണിച്ച് ഓര്‍ത്തഡോക്‌സ് സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ഇന്നലെയാണ് സഖറിയ മാര്‍ അന്തോണിയോസ് (77) കാലം ചെയ്തത്.

ഇന്നലെ രാവിലെ 10ന് ചെങ്ങന്നൂര്‍ കല്ലിശേരിയിലെ ഡോ. കെ.എം.ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലായിരുന്നു അന്ത്യം. പുലര്‍ച്ചെ ശ്വാസംമുട്ടല്‍ മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1991 മുതല്‍ 2009 വരെ കൊച്ചി ഭദ്രാസനത്തിന്റെയും 2009 മുതല്‍ 2022 നവംബര്‍ 3ന് ചുമതലകളില്‍നിന്ന് വിരമിക്കുന്നതു വരെ കൊല്ലം ഭദ്രാസനത്തിന്റെയും അധ്യക്ഷനായിരുന്നു.