Friday, May 17, 2024
Local NewsNews

മണിമലയില്‍ കടത്തിക്കൊണ്ടുവന്ന രണ്ട് ലക്ഷം രൂപയുടെ ഗഞ്ചാവ് പിടികൂടി

മണിമല: മണിമലയില്‍ ഓണ വിപണി ലക്ഷ്യമിട്ട് കടത്തി കൊണ്ടുവന്ന രണ്ട് ലക്ഷം രൂപയുടെ ഗഞ്ചാവും രണ്ട് യുവാക്കളേയും എരുമേലി എക്‌സൈസ് പിടികൂടി . മണിമല ചാരുവേലി കരയില്‍ മുള്ളന്‍കുഴിയില്‍ വീട്ടില്‍ മാത്യു സാമൂവല്‍ (26), റാന്നി താഴത്തെകുറ്റ് വീട്ടില്‍ ജിഷ്ണു ജയപ്രകാശ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.                                                                                                                        ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടാനുബന്ധിച്ച് എരുമേലി എക്സൈസ് റേഞ്ച്  IB  പാര്‍ട്ടിയുടെയും – സൈബര്‍ സെല്ലിന്റെയും സഹായത്തോടെ മണിമല മുക്കട ജംങ്ഷനില്‍ നിന്നുമാണ് കടത്തിക്കൊണ്ടു വന്ന രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന 6 കിലോ ഗ്രാം ഗഞ്ചാവ് പിടികൂടിയത് . സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും, അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വിതരണം നടത്തുന്നതിനായാണ് ഒഡീഷയില്‍ നിന്നും ഗഞ്ചാവ് എത്തിച്ചത്. എരുമേലി എക്‌സൈസ് റേഞ്ച് ഓഫീസില്‍ ക്രൈം നമ്പര്‍ 30/2023 ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസില്‍ കഴിഞ്ഞ ഒരാഴ്ച കാലമായി എക്സൈസ് ഇവരെ നിരീക്ഷിച്ചു വരുകയായിരുന്നു. എരുമേലി എക്സൈസ് ഇന്‍സ്പെക്ടര്‍ അമല്‍ രാജന്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ അഭിലാഷ്, സുമോദ്,  IB ടീം അംഗങ്ങളായ ടോജോ ടി ഞള്ളിയില്‍, അരുണ്‍ ഇ ദാസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനുരാജ്, വിഷ്ണു, റോയി, ശ്രീലേഷ്, മാമ്മന്‍ സാമൂവല്‍ ഡ്രൈവര്‍ ജോഷി എന്നിവരും റെയിഡില്‍ പങ്കെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.