Friday, May 10, 2024
HealthkeralaNews

‘ഓപ്പറേഷന്‍ ദേവീ ശക്തി’; അഫ്ഗാന്‍ ദൗത്യത്തിന് പേരുനല്‍കി ഇന്ത്യ

താലിബാന്‍ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനില്‍നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഴെിപ്പിക്കല്‍ പുരോഗമിക്കുന്നു. ‘ഓപ്പറേഷന്‍ ദേവീ ശക്തി’ എന്നാണ് രക്ഷാ ദൗത്യത്തിന് ഇന്ത്യ നല്‍കിയിരിക്കുന്ന പേര്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ദൗത്യത്തെ ഇങ്ങനെ വിശേഷിപ്പിച്ചത്.

താജിക്കിസ്ഥാനില്‍നിന്ന് 78 പേരുമായുള്ള വിമാനം ഇന്ന് ഡല്‍ഹിയിലെത്തി. മലയാളി കന്യാസ്ത്രീ തെരേസ ക്രാസ്റ്റയും സംഘത്തിലുണ്ട്. ഇന്നലെയാണ് കാബൂളില്‍ നിന്ന് അമേരിക്കന്‍ വിമാനത്തില്‍ തെരേസയടക്കമുള്ള 8 സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി അംഗങ്ങള്‍ താജിക്കിസ്ഥാനില്‍ എത്തിയത്.

ഇവരെ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ കേന്ദ്ര മന്ത്രിമാരായ ഹര്‍ദീപ് സിങ് പുരിയും വി മുരളീധരനും ചേര്‍ന്ന് സ്വീകരിച്ചു. വിമാനത്തില്‍ 22 പേര്‍ സിഖുകാരാണ്. വിമാനത്തിലെത്തിച്ച ഗുരു ഗ്രന്ഥസാഹിബിന്റെ മൂന്ന് പകര്‍പ്പുകള്‍ മന്ത്രിമാര്‍ ഏറ്റുവാങ്ങി.