Sunday, May 5, 2024
EntertainmentkeralaNews

മോഹന്‍ലാല്‍ പുതിയ കാരവാന്‍ സ്വന്തമാക്കി 

മോഹന്‍ലാല്‍ പുതിയ കാരവാനാണ്  സ്വന്തമാക്കി. മോഹന്‍ലാലിന്റെ ഇഷ്ട നമ്പറായ 2255 ഈ വാഹനത്തിനും സ്വന്തമാക്കിയിട്ടുണ്ട്. ബ്രൗണ്‍ നിറത്തിലുള്ള കാരവാന്‍ വാഹന പ്രേമികളുടെ മനംകവരുകയാണ്. ഓജസ് ഓട്ടോമൊബൈല്‍സാണ് ഭാരത് ബെന്‍സിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയിരിക്കുന്നത്. വാഹനങ്ങളോട് ഏറെ കമ്പം ഉള്ളവരാണ് സിനിമാ താരങ്ങള്‍. ഇവരുടെ പുത്തന്‍ വാഹനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ തരംഗമാകാറുണ്ട്. അത്തരത്തില്‍ മോഹന്‍ലാലിന്റെ പുതിയൊരു വാഹനമാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധകവരുന്നത്.