Saturday, April 27, 2024
indiakeralaNews

ഇന്ത്യയില്‍ വ്യാപകമായി കനത്ത മഴയ്ക്ക് സാദ്ധ്യത, കേരളത്തില്‍ അതിതീവ്ര മഴ പെയ്യും

ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ആഗസ്റ്റ് 24 മുതല്‍ ഒരാഴ്ചത്തേയ്ക്ക് വ്യാപകമായ മഴ ലഭിക്കുമെന്നാണ് അറിയിപ്പില്‍ പറയുന്നത്.

ആഗസ്റ്റ് 26, 27 തീയതികളില്‍ തമിഴ്‌നാട്ടിലും കേരളത്തിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ വ്യക്തമാക്കി. അതേസമയം, ബീഹാര്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഓഗസ്റ്റ് 27 വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, പശ്ചിമബംഗാള്‍, സിക്കിം എന്നിവിടങ്ങളില്‍ ഓഗസ്റ്റ് 27 വരെ ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

കേരളത്തില്‍ 26 ന് ഇടുക്കിയിലും 27 നും 28 നും എറണാകുളം, ഇടുക്കി ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.