Sunday, May 5, 2024
indiakeralaNews

ഒ. രാജഗോപാലിന് പത്മഭൂഷണ്‍

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ. രാജഗോപാലിന് പത്മഭൂഷണ്‍. പൊതുരംഗത്തെ സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. രാജ്യം 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാനിരിക്കെ ഇന്ന് രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യാം കലാകാരന്‍, ഇ.പി നാരായണന്‍, എന്നിവര്‍ക്ക് പത്മശ്രീയും, അന്തരിച്ച ജസ്റ്റിസ് ഫാത്തിമാ ബീവിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണും ലഭിച്ചു.