Friday, May 3, 2024
keralaNewspolitics

ആരെയും വഴി തടയാന്‍ ഉദ്ദേശിച്ചിട്ടില്ല: മുഖ്യമന്ത്രി

സംസ്ഥാനത്ത്‌ ആരെയും വഴി തടയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വഴി തടയുന്നു എന്ന പ്രചാരണം ഒരുകൂട്ടര്‍ അഴിച്ചുവിടുന്നു. ഒരു പ്രത്യേക നിറമുള്ള വസ്ത്രം ധരിക്കാന്‍ പാടില്ലെന്ന പ്രചാരണമുണ്ടായി. ഇഷ്ടവസ്ത്രം ധരിക്കുന്നതില്‍നിന്ന് ആരെയും വിലക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റൊന്നും കിട്ടാത്തതിനാല്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രിക്ക് നേരെ ഇന്നും പ്രതിഷേധം. മുഖ്യമന്ത്രി താമസിക്കുന്ന കണ്ണൂര്‍ ഗസ്റ്റ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.