Friday, May 3, 2024
indiaNews

പത്മ പുരസ്‌കാരങ്ങള്‍

ദില്ലി: വിവിധ വിഭാഗങ്ങളിലായി 2024ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആകെ 137 പേരാണ് ഇത്തവണ പത്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായത്. അഞ്ച് പേര്‍ക്കാണ് രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിക്കുന്നത്. 17പേര്‍ക്കാണ് പത്മഭൂഷണ്‍ ലഭിച്ചിരിക്കുന്നത്. ഇതിനുപുറമെ വിവിധ വിഭാഗങ്ങളിലെ പത്മശ്രീ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, തെന്നിന്ത്യന്‍ നടന ചിരഞ്ജീവി, വൈജയന്തി മാല, പദ്മ സുബ്രഹ്‌മണ്യം, ബിന്ദേശ്വര്‍ പഥക് എന്നീ അഞ്ചുപേര്‍ക്കാണ് പത്മവീഭൂഷണ്‍. രാജ്യം 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാനിരിക്കെ ഇന്ന് രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പൊതുരംഗത്തെ സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം.

കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യാം കലാകാരന്‍, ഇ.പി നാരായണന്‍, എന്നിവര്‍ക്ക് പത്മശ്രീയും, അന്തരിച്ച ജസ്റ്റിസ് ഫാത്തിമാ ബീവിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണും ലഭിച്ചു.