Tuesday, April 16, 2024
indiaNews

ഇന്ത്യയുടെ കരസേനയ്ക്ക് പുതിയ മേധാവി ലഫ്.ജനറല്‍ മനോജ് പാണ്ഡെ

ന്യൂഡല്‍ഹി: ഇന്ത്യയുടെ കരസേനയ്ക്ക് പുതിയ മേധാവി. ലഫ്.ജനറല്‍ മനോജ് പാണ്ഡെ ഇനി ഇന്ത്യന്‍ കരസേനയെ നയിക്കും. നിലവില്‍ കരസേനാ മേധാവിയായി എം.എം.നരവാനേയുടെ സ്ഥാനത്തേക്കാണ് പാണ്ഡെ നിയമിതനാകുന്നത്. ജനറല്‍ ബിപിന്‍ റാവതിന്റെ വിയോഗ ത്തിന് ശേഷം സംയുക്തസൈനിക മേധാവി ചുമതലയിലേക്ക് പരിഗണിക്കപ്പെട്ടവരില്‍ ഏറ്റവും മുതിര്‍ന്ന അധികാരി നരവാനെയായിരുന്നു.കരസേനയ്ക്ക് പുതിയ മേധാവിയെ തീരുമാനിച്ചതോടെ നരവാനേ സംയുക്ത സൈനിക മേധാവി പദവിയിലേയ്ക്ക് എത്തപ്പെടുമെന്നാണ് സൂചന. നിലവില്‍ നരവാനേ മൂന്ന് ദിവസ ത്തെ സന്ദര്‍ശനത്തിനായി സിംഗപ്പൂരിലെത്തിയിരിക്കുകയാണ്. ഈ മാസം അവസാന ത്തോടെ നരവാനേയുടെ കാലാവധി അവസാനിക്കുമെന്നതിനാല്‍ കൂടിയാണ് മനോജ് പാണ്ഡെയെ കരസേനയുടെ അമരക്കാരനായി നിശ്ചയിച്ചത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ വിരമിച്ച സാഹചര്യത്തിലാണ് നിലവില്‍ സര്‍വ്വീസിലുള്ള മനോജ് പാണ്ഡെയുടെ സാദ്ധ്യത വര്‍ദ്ധിച്ചത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരില്‍ ഒരാളും കരസേനയുടെ പരിശീലന കേന്ദ്രം മേധാവിയു മായിരുന്ന ലെഫ്.ജനറല്‍ രാജ് ശുക്ല മാര്‍ച്ച് മാസം 31ന് വിരമിച്ചതോടെ പാണ്ഡെ സര്‍വ്വീസി ലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ സ്വാഭാവികമായി കരസേനയുടെ തലപ്പത്തേക്ക് പരിഗണിക്കപ്പെട്ടിരിക്കുകയാണ്.കരസേനയുടെ പരീശീലന കേന്ദ്രം ചുമതലയിലേയ്ക്ക് ലഫ്. ജനറല്‍ എസ്എസ് മഹല്‍ നിയമിതനാകുമെന്നാണ് സൂചന. ഇദ്ദേഹത്തിനൊപ്പം ലെഫ്. ജനറല്‍ സി.ബന്‍സി പൊന്നപ്പ, ലെഫ്.ജനറല്‍ ജെ.പി. മാത്യൂസ് എന്നിവര്‍ ന്യൂഡല്‍ഹി, ഉത്തരേന്ത്യ എന്നിവിടങ്ങളിലെ കരസേനാ കേന്ദ്രങ്ങളുടെ ചുമതലകളിലേയ്ക്കും നിയമിക്കപ്പെട്ടിരിക്കുകയാണ്.