Monday, May 6, 2024
keralaNews

ഒരു സിപിഎം നേതാവിനെക്കുറിച്ച് പ്രകോപനപരമായി സംസാരിച്ചതാണ് രതീഷ് കൊല്ലപ്പെടാന്‍ കാരണമെന്ന് കെ. സുധാകരന്‍ എംപി.

കണ്ണൂര്‍ ഒരു സിപിഎം നേതാവിനെക്കുറിച്ച് പ്രകോപനപരമായി സംസാരിച്ചതാണ് പാനൂര്‍ കൊലപാതകത്തിലെ രണ്ടാം പ്രതി രതീഷ് കൊല്ലപ്പെടാന്‍ കാരണമെന്ന് കെ. സുധാകരന്‍ എംപി. ഒളിവില്‍ കഴിയവെ പ്രതികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി.ഇതിനിടയില്‍ രതീഷിനെ മറ്റുള്ളവര്‍ മര്‍ദിച്ച് അവശനാക്കിയശേഷം കെട്ടിത്തൂക്കുകയായിരുന്നു. മന്‍സൂറിന്റ കൊലപാതകത്തിന് പിന്നില്‍ പാനോളി വല്‍സനാണെന്ന് സുധാകരന്‍ ആവര്‍ത്തിച്ചു. പാനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ വധിച്ച കേസിലെ രണ്ടാം പ്രതിയാണ് കൂലോത്ത് രതീഷ്. വെള്ളിയാഴ്ച വൈകിട്ടാണ് രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തിനു മുന്‍പ് രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് പരുക്കേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ശ്വാസകോശത്തിന് അമിത സമ്മര്‍ദമുണ്ടായി. ഇതു സാധാരണ ആത്മഹത്യയില്‍ സംഭവിക്കുന്നതിനേക്കാള്‍ ഗുരുതരമായ പരുക്കാണ് എന്നതാണു കൊലപാതകം എന്ന പ്രാഥമിക നിഗമനത്തിലേക്കു നയിച്ചത്. മരണത്തിനു തൊട്ടുമുന്‍പു വരെ മന്‍സൂര്‍ വധക്കേസിലെ കൂട്ടുപ്രതികള്‍ രതീഷിനൊപ്പം ഉണ്ടായിരുന്നതായും പൊലീസിനു സൂചന ലഭിച്ചു.