Monday, May 13, 2024
keralaNews

അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തില്‍ മരിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് മൂന്നുനിരത്ത് സ്വദേശി റമീസ് വാഹനാപകടത്തില്‍ മരിച്ചു.കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. കണ്ണൂര്‍ അഴീക്കോട് വെച്ച് റമീസിന്റെ ബൈക്ക് ഓടിക്കൊണ്ടിരിക്കുന്ന കാറിലിടിക്കുകയായിരുന്നു.

തലക്കും വാരിയെല്ലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ റമീസിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിനായില്ല. മാതാവിനെ ബന്ധുവീട്ടിലാക്കി മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. അര്‍ജുന്‍ ആയങ്കിയുടെ അടുത്ത സുഹൃത്തായ റമീസിന് സ്വര്‍ണ്ണക്കടത്തില്‍ ബന്ധമുണ്ടെന്ന് സംശയമുണ്ടായിരുന്നു.ഇതുമായി ബന്ധപ്പെട്ട് റമീസിനെ കസ്റ്റംസ് ചോദ്യം ചെയ്യുകയും വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍, സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.