Friday, April 26, 2024
keralaNews

പെട്ടിക്കടകളില്‍ പോലും വ്യാജ സാനിറ്റൈസറുകള്‍

സംസ്ഥാനത്ത് കൊവിഡ് മൂലം ജനങ്ങള്‍ ഭീതിയുടെ നിഴലില്‍ കഴിയുമ്‌ബോള്‍ അതിനെ വിറ്റ് കാശാക്കാന്‍ ശ്രമം,സാനിറ്റൈസറുകള്‍ വിപണി കൈയ്യടക്കിയതോടെ വ്യാജന്മാരും പിടിക്കുരുക്കി.സാനിറ്റൈസറുകള്‍ വില്പന നടത്താന്‍ ഡ്രഗ് ലൈസന്‍സ് വേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതോടെ അവസരം മുതലാക്കി നിലവാരം കുറഞ്ഞ വ്യാജന്മാരും വിപണി കീഴക്കടക്കിക്കഴിഞ്ഞു.

ലോകാരോഗ്യ സംഘടനാ നിരോധിച്ച കെമിക്കലുകള്‍ ചേര്‍ത്ത സാനിറ്റൈസറുകള്‍ ഇന്ന് സംസ്ഥാനത്ത് സുലഭമാണ്.എന്നാല്‍ ഇതിനെതിരെ നടപടി എടുക്കേണ്ട ഡ്രഗ് കണ്‍ട്രോള്‍ വിഭാഗമോ,ആരോഗ്യ വകുപ്പോ സംസ്ഥാനത്ത് കാര്യമായ പരിശോധന നടത്താനാവുന്നില്ലെന്നതാണ് വസ്തുത. എറണാകുളം,കോഴിക്കോട്,കണ്ണൂര്‍,പാലക്കാട് തുടങ്ങിയ ജില്ലകളില്‍ ചുരുക്കം ചില പരിശോധനകള്‍ നടത്തിയതൊഴിച്ചാല്‍ മറ്റ് ജില്ലകളില്‍ പരിശോധന പോലുമില്ല. ഡ്രഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമേ സാനിറ്റൈസറുകള്‍ കച്ചവടം നടത്താന്‍ കഴിയുമായിരുന്നുളളൂ,എന്നാല്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സാനിറ്റൈസറുകള്‍ വില്പന നടത്താന്‍ ലൈസന്‍സ് വേണമെന്ന ഉത്തരവ് റദ്ദാക്കുകയായിരുന്നു.

വില തുച്ഛം,ഗുണം മോശം

കൊറോണ ആരംഭകാലത്തെ എസെന്‍ഷ്യല്‍ കൊമോഡിറ്റി ആക്ടില്‍പ്പെടുത്തി പുറത്തിറക്കിയ ഉത്തരവു പ്രകാരം 200 മില്ലി ഗ്രാം സാനിറ്റൈസറിന് 100 രൂപ മാത്രമേ ഈടാക്കാന്‍ അനുമതിയുളളൂ.100 മില്ലിയുടെ ബോട്ടിലിന് തന്നെ കമ്ബനികളും 200 ലധികം രൂപയാണ്. 100 മില്ലി സാനിറ്റൈസറിന് 250 മുതല്‍ 300 രൂപവരെ ചില കമ്ബനികള്‍ പൊതുജനങ്ങളില്‍ നിന്നും വസൂലാക്കുകയാണ് . കോവിഡ് രോഗവ്യാപന സാഹചര്യത്തില്‍ ഹാന്‍ഡ് വാഷ് , സാനിറ്റൈസര്‍ എന്നിവ സ്ഥാപനങ്ങളിലും വീടുകളില്‍ പോലും അത്യാവശ്യമായി മാറിയ സാഹചര്യത്തിലാണ് വ്യാജ സാനിറ്റൈസര്‍ നിര്‍മ്മാതാക്കളുടെ അരങ്ങേറുന്നത്. സാനിറ്റൈസറുകള്‍ വിലക്കുറവില്‍ ലഭിക്കുന്നതോടെ കച്ചവടക്കാരും ഹാപ്പി.സൂപ്പര്‍ മാര്‍ക്കറ്റ് മുതല്‍ ചെറുകിട കച്ചവട സ്ഥാപനങ്ങളുടെ പ്രധാന കവാടത്തില്‍ത്തന്നെ സാനിറ്റൈസറുകള്‍ വക്കണമെന്നാണ് നിയമം.എന്നാല്‍ മികച്ച ഗുണമേന്മയുളള സാനിറ്റൈസറുകള്‍ക്ക് പണം അധികമായതിനാല്‍ ഭൂരിഭാഗം കച്ചവടസ്ഥാപനങ്ങളിലും വ്യാജന്മാര്‍ കടന്നുകൂടുന്നുണ്ട്.

ഉപയോഗം
അപകടകരം

മെഥനോള്‍ ഉപയോഗിച്ചാണ് വ്യാജ ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മ്മിക്കുന്നതെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെഥനോള്‍ വളരെ വിഷം നിറഞ്ഞ പദാര്‍ത്ഥമാണ്. കോവിഡ്19 കാലഘട്ടത്തില്‍ വിഷം നിറഞ്ഞ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് മറ്റ് രാജ്യങ്ങളില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും മെഥനോള്‍ വളരെ വിഷാംശം ഉള്ളതും മനുഷ്യ ശരീരത്തിന് അപകടകരമാണെന്ന് തെളിയിക്കുന്നതുമാണെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അഞ്ചുവര്‍ഷം തടവും

ഡ്രഗ് ലൈസന്‍സ് ഇല്ലാതെ സാനിറ്റൈസറുകള്‍ നിര്‍മ്മിക്കുകയോ,വ്യാജമായി ഉണ്ടാക്കുകയോ ചെയ്താല്‍ പിഴ അഞ്ചുലക്ഷം രൂപ പിഴയും ഒരു ലക്ഷം പിഴയും വരെ ശിക്ഷ ലഭിക്കും