Sunday, April 28, 2024
keralaNews

ഒരു മതക്കാരെയും മോശമായി പറയില്ല പി.സി. ജോര്‍ജ്

തിരുവനന്തപുരം :ഒരു മതക്കാരെയും മോശമായി പറയില്ലെന്നും, പറയാനുള്ളതു പറയുമെന്നും എന്നാല്‍ നിയമം പാലിക്കുമെന്നും പി.സി. ജോര്‍ജ്. മുഖ്യമന്ത്രിയോടു പറയാനുള്ളതു തൃക്കാക്കരയില്‍ പറയും. ക്രിസ്ത്യാനികളെ ബിജെപിക്കാര്‍ വേട്ടയാടിയതായി അറിയില്ല. മോശക്കാരെ മോശക്കാരെന്ന് എല്ലാവരും പറഞ്ഞാല്‍ പ്രശ്‌നം തീരുമെന്നും പി.സി. ജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞു.’ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ തീരുമാനം അംഗീകരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ഞാന്‍ മാത്രമല്ല, പൗരന്മാരെല്ലാം ബാധ്യസ്ഥരാണ്. നിയമം പാലിച്ചുള്ള പ്രസംഗമായിരിക്കും നടത്തുക. എന്നാല്‍ പറയാനുള്ളതു പറയും. ഒരു കള്ളക്കടത്തുകാരനാണെങ്കില്‍ കേരളത്തില്‍ സുഖമായി ജീവിക്കാം. മോഷ്ടാവിനും ജീവിക്കാം. ബാക്കിയുള്ളവര്‍ക്കു ജീവിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ജയിലിലേക്കു റിമാന്‍ഡ് ചെയ്തു വിട്ടതില്‍ മജിസ്‌ട്രേറ്റിനോടു നന്ദിയുണ്ട്. കാരണം നിയമസഭയുടെ പെറ്റിഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ സെന്‍ട്രല്‍ ജയില്‍ പല പ്രാവശ്യം സന്ദര്‍ശിച്ചിട്ടുണ്ട്. ജയിലുമായി ബന്ധപ്പെട്ട് ഒത്തിരി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ ജയിലിനകത്ത് എന്താണു നടക്കുന്നതെന്ന് എനിക്കു മനസ്സിലായിട്ടില്ലായിരുന്നു.ജയിലില്‍ എല്ലാവര്‍ക്കും കൊടുക്കുന്ന ഭക്ഷണം മതിയെന്നാണു ഞാന്‍ പറഞ്ഞത്.നല്ല ഒന്നാന്തരം ഭക്ഷണമായിരുന്നു. ജയില്‍ അഡൈ്വസറി കമ്മിറ്റി അവിടെ കൂടാറേയില്ല. മരിക്കാറായ ഏഴോളം പേര്‍ അവിടെയുണ്ട്. അവരെ പുറത്തുകൊണ്ടുവരാന്‍ ഇടപെടേണ്ടതാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.