Friday, May 17, 2024
keralaNewsUncategorized

എസ്എന്‍ഡിപി യോഗം ബൈലോ പരിഷ്‌കരിക്കാം ഹൈക്കോടതി

തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. എസ്എന്‍ഡിപി യോഗം ബൈലോ പരിഷ്‌ക്കരണം ഹൈക്കോടതി അനുവദിച്ചു.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിനെതിരെയുള്ള എറണാകുളം ജില്ലാ കോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു.

നേരത്തെ ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി സി0ഗില്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേയാണ് ഇന്ന് ഡിവിഷന്‍ ബെഞ്ച് നീക്കിയത്.