Saturday, May 4, 2024
indiakeralaNewsSports

ഐപിഎല്‍ താരലേലത്തിന് ശ്രീശാന്ത് താരലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്തു

മുംബൈ: ഐപിഎല്‍ താരലേലത്തിന് മലയാളി താരം ശ്രീശാന്തും താരലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്തു.50 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടാണ് ശ്രീശാന്തിന്റെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കളിക്കാര്‍ തന്നെയാണ് അടിസ്ഥാനവില തീരുമാനിക്കുന്നത്. ഫ്രാഞ്ചൈസികളുമായി ചര്‍ച്ച ചെയ്ത ശേഷം കളിക്കാരെ 200 മുതല്‍ 300 വരെ എണ്ണമായി ചുരുക്കും. ഇതിലും ഉള്‍പ്പെട്ടെങ്കില്‍ മാത്രമേ മത്സരത്തില്‍ കളിക്കാന്‍ ശ്രീശാന്തിന് സാധ്യത തെളിയൂ. കഴിഞ്ഞ സീസണിലും ശ്രീശാന്ത് പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ അന്തിമ പട്ടികയിലേക്ക് എത്താന്‍ സാധിച്ചിരുന്നില്ല.                                                                                                                              അതേസമയം ക്രിസ് ഗെയ്ല്‍, ജോഫ്രാ ആര്‍ച്ചര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങിയവര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആകെ 1214 കളിക്കാരാണ് ലേലത്തിന് പേര് നല്‍കിയിരിക്കുന്നത്. 49 കളിക്കാര്‍ അടിസ്ഥാന വിലയായി 2 കോടി രൂപയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ 17 ഇന്ത്യന്‍ കളിക്കാരുണ്ട്. ആര്‍ അശ്വിന്‍, ചഹല്‍, ദീപക് ചഹര്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, ഇഷന്‍ കിഷന്‍, ഭുവനേശ്വര്‍ കുമാര്‍,ദേവ്ദത്ത് പടിക്കല്‍, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ഷല്‍ പട്ടേല്‍, സുരേഷ് റെയ്ന, റായിഡു, മുഹമ്മദ് ഷമി, ശര്‍ദുല്‍ ഠാക്കൂര്‍, റോബിന്‍ ഉത്തപ്പ, ഉമേശ് യാദവ് തുടങ്ങിയവരും വിദേശതാരങ്ങളില്‍ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ഡികോക്ക്, ഡുപ്ലസിസ്, ഡ്വെയിന്‍ ബ്രാവോ തുടങ്ങിയ പ്രമുഖരുമാണ് രണ്ട് കോടി അടിസ്ഥാന വിലയായി തിരഞ്ഞെടുത്തിരിക്കുന്നത്.                                                                      ഈ വര്‍ഷത്തെ ഐപിഎല്‍ എവിടെ വച്ച് നടത്തും എന്നതിലും തീരുമാനമായിട്ടില്ല. ഇതിനായി ഫ്രാഞ്ചൈസി ഉടമകളുമായി ബിസിസിഐ നേതൃത്വം ഇന്ന് ചര്‍ച്ച നടത്തും. അടുത്ത മാസം 12ന് ബംഗളുരുവില്‍ വച്ചാണ് ഐപിഎല്‍ താരലേലം നടക്കുന്നത്.