Tuesday, May 7, 2024
EntertainmentkeralaNews

ദിലീപിനെ നാളെ മുതല്‍ മൂന്ന് ദിവസം ചോദ്യംചെയ്യാം

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവര്‍ മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണം. നാളെ മുതല്‍ മൂന്ന് ദിവസം ചോദ്യംചെയ്യാമെന്ന് കോടതി അറിയിച്ചു. 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു. ദിലീപ് ഉള്‍പ്പെടെ ആറുപേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ മുദ്രവച്ച കവറില്‍ തെളിവുകള്‍ കൈമാറി. വിശദമായ അന്വേഷണം വേണമെന്ന് ഈ തെളിവുകള്‍ വ്യക്തമാക്കുന്നു.