Saturday, May 4, 2024
keralaNewspolitics

ഇവിടെ പോളിങ് വൈകിട്ട് 6 വരെ മാത്രം (എങ്കിലും 5നു മുന്‍പ് എത്തണം); തിരക്കൊഴിഞ്ഞ് വോട്ട് ചെയ്യാന്‍ ആപ്…

നക്സല്‍ ബാധിത പ്രദേശമായതിനാല്‍ ജില്ലയില്‍ പോളിങ് സമയം വൈകിട്ട് 6 വരെ മാത്രമായിരിക്കുമെന്നും വോട്ടര്‍മാര്‍ നേരത്തേ വോട്ടവകാശം വിനിയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ ഡോ. അദീല അബ്ദുല്ല അറിയിച്ചു.

 

 

 

മറ്റ്   ജില്ലകളില്‍ 7 മണി വരെ പോളിങ് സമയമുണ്ടെങ്കിലും വയനാട്ടില്‍ ഒരു മണിക്കൂര്‍ കുറവാണ്. മാത്രവുമല്ല, കോവിഡ് പോസിറ്റീവായവരും നിരീക്ഷണത്തില്‍ കഴിയുന്നവരും അവസാന ഒരു മണിക്കൂറില്‍ വോട്ടു ചെയ്യാനെത്തുന്നതിനാല്‍ ജില്ലയിലെ വോട്ടര്‍മാര്‍ 5 മണിക്ക് മുന്‍പായി വോട്ട് ചെയ്യണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.