Friday, May 3, 2024
keralaNewsObituary

തൃശൂര്‍ ഫയര്‍ ഫോഴ്സ് അക്കാദമിയില്‍ ട്രെയിനി ആത്മഹത്യ ചെയ്ത നിലയില്‍

തൃശൂര്‍: തൃശൂര്‍ ഫയര്‍ ഫോഴ്സ് അക്കാദമിയില്‍ ട്രെയിനി ആത്മഹത്യ ചെയ്തു. സ്റ്റേഷന്‍ ഓഫീസര്‍ ട്രെയിനിയായ മലപ്പുറം വാഴക്കാട് സ്വദേശി രഞ്ജിത്തിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രഞ്ജിത്തിന് മാനസിക സമര്‍ദ്ദമുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നുഇന്നലെ രാത്രി ഹോസ്റ്റല്‍ ബ്ലോക്കിലെ മൂന്നാം നിലയിലാണ് രഞ്ജിത്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിത്. 31-ാമത് ബാച്ച് ഫയര്‍മാനായ രഞ്ജിത്ത് നിലവില്‍ സ്റ്റേഷന്‍ ട്രെയിനി ഓഫീസറാണ്.നാഗ്പൂരിലെ ഫയര്‍ഫോഴ്സ് അക്കാഡമിയില്‍ ഫയര്‍ ഓഫീസര്‍ ട്രെയിനിയായി കഴിഞ്ഞ 10 ാം തീയ്യതിയാണ് രഞ്ജിത്തിന് പ്രവേശനം ലഭിച്ചത്. കൊറോണ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി തൃശൂര്‍ ഫയര്‍ഫോഴ്സ് അക്കാഡമിയില്‍ എത്തിയതായിരുന്നു.