Tuesday, May 14, 2024
indiakeralaNewsUncategorized

ഒമിക്രോണ്‍.പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ഉന്നത തല യോഗം

ന്യൂഡല്‍ഹി: ഒമിക്രോണ്‍ ഭീതി പടര്‍ത്തുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ഉന്നത തലയോഗം ചേരും. നിലവില്‍ രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് അടിയന്തിരമായി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്.                                                                                                        213 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 15 സംസ്ഥാനങ്ങളിലും, ചില കേന്ദ്രഭരണ പ്രദേശങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് ആദ്യം രോഗം സ്ഥിരീകരിച്ചവര്‍ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൊറോണ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇന്ന് നടക്കുന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച

ചെയ്യും.ഒമിക്രോണ്‍ വ്യാപനം തടയാന്‍ ആവശ്യമുള്ള മുന്‍കരുതല്‍ നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഡെല്‍റ്റ വകഭേദത്തെക്കാളും മൂന്ന് മടങ്ങ് വേഗത്തില്‍ പടരാന്‍ ശേഷിയുള്ളതാണ് ഒമിക്രോണ്‍ വകഭേദം. ഒമിക്രോണ്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കൈകൊള്ളുന്നത്.