Friday, May 3, 2024
keralaNewspolitics

ഐഎന്‍എല്‍ യോഗത്തില്‍ കൂട്ടത്തല്ല്; സംഘര്‍ഷം: തെരുവില്‍ ഏറ്റുമുട്ടി പ്രവര്‍ത്തകര്‍

കൊച്ചിയില്‍ ചേര്‍ന്ന ഐഎന്‍എല്‍ സംസ്ഥാന നേതൃയോഗത്തില്‍ കയ്യാങ്കളി. തുടര്‍ന്ന് യോഗത്തില്‍നിന്ന് സംസ്ഥാന പ്രസിഡന്റ് ഇറങ്ങിപ്പോയി.

യോഗം റദ്ദാക്കിയെന്ന് എ.പി. അബ്ദുല്‍ വഹാബ് മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് നിയന്ത്രണം ലംഘിച്ച് യോഗം ചേര്‍ന്നതിലും ഭിന്നതയുണ്ടായി. പാര്‍ട്ടിയില്‍ നിലനിന്ന തര്‍ക്കങ്ങളെ ചൊല്ലിയായിരുന്നു സംഘര്‍ഷം. യോഗം നടന്ന ഹോട്ടലിന് മുന്നിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. പൊലീസ് വിലക്ക് അവഗണിച്ച് സ്വകാര്യ ഹോട്ടലിലായിരുന്നു സംസ്ഥാന നേതൃയോഗം ചേര്‍ന്നത്. മന്ത്രി അഹമ്മദ് ദേവര്‍കോവിലും പങ്കെടുത്തിരുന്നു. സ്വകാര്യ ഹോട്ടലിനെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.