Saturday, May 11, 2024
indiaNews

നികുതി വെട്ടിപ്പ്: ആദായനികുതി റെയ്ഡിന് പിന്നാലെ വെളിപ്പെടുത്തല്‍

പ്രമുഖ മാധ്യമ ഗ്രൂപ്പായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ വെളിപ്പെടുത്തലുമായി ആദായനികുതി വകുപ്പ്. ദൈനിക് ഭാസ്‌കര്‍ ആറുവര്‍ഷത്തിനിടെ 700 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് വെളിപ്പെടുത്തല്‍.

സ്റ്റോക്ക് മാര്‍ക്കറ്റ് നിയമങ്ങളുടെ ലംഘനം, ലിസ്റ്റ് ചെയ്ത കമ്പനികളില്‍ നിന്ന് ലാഭം കൈക്കലാക്കിയതിന്റെയും തെളിവുകള്‍ എന്നിവ ദൈനിക് ഭാസ്‌കറില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായി ആദായനികുതി വകുപ്പ് വ്യക്തമാക്കി. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളില്‍ റെയ്ഡ് നടന്നത്.കമ്പനിയിലെ ജീവനക്കാരുടെ പേരുകളിലായി നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. അവ അനാവശ്യ ചെലവുകള്‍ക്ക് വേണ്ടിയും ഫണ്ടുകള്‍ വകമാറ്റുന്നതിനും ഉപയോഗിക്കുന്നു. ഓഹരി ഉടമകളും ഡയറക്ടര്‍മാരും പ്രവര്‍ത്തിച്ചിരുന്ന നിരവധി ജീവനക്കാരാണ് അത്തരം കമ്പനികളെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്ന് തുറന്ന് സമ്മതിച്ച് രംഗത്തെത്തിയിട്ടുള്ളതെന്നും, ആദായനികുതി വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.