Thursday, May 2, 2024
keralaNewsObituary

അഞ്ചാലുംമൂട്ടില്‍ വീട്ടിലെ അലമാരയില്‍ അവശനിലയില്‍ കണ്ടെത്തിയ വീട്ടമ്മ മരിച്ചു.

കൊല്ലം അഞ്ചാലുംമൂട് രോഗബാധിതയായി അവശനിലയില്‍ വീട്ടിലെ അലമാരയില്‍ കഴിഞ്ഞ വീട്ടമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കടവൂര്‍ നീരാവില്‍ ലിയോണ്‍ അഞ്ചലീന ഡേയില്‍ മണിലാല്‍ ജോസിന്റെ ഭാര്യ ബീയാട്രിസ് ഡോളി (58) ആണു മരിച്ചത്.

മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഇവര്‍ അര്‍ബുദബാധിതയായിരുന്നു. ഒറ്റയ്ക്കായിരുന്നു താമസം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നീരാവില്‍ ജംക്ഷനു സമീപമുള്ള വീട്ടില്‍ ഇവര്‍ അവശനിലയില്‍ കഴിയുന്നവിവരം പാലിയേറ്റീവ് നഴ്‌സ് മാര്‍ഗ്രരറ്റ്, അഞ്ചാലുംമൂട് ജനമൈത്രി പൊലീസില്‍ അറിയിച്ചത്.   പൊലീസ് ബീറ്റ് ഓഫിസര്‍മാര്‍ വീട്ടിലെത്തിയപ്പോള്‍ അടപ്പില്ലാത്ത അലമാരയുടെ തട്ടില്‍ അവശനിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. സന്നദ്ധസേവകരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. സംസ്‌കാരം പിന്നീട്. മക്കള്‍: മഡോണ, ക്രിസ്ത്രീന.