Wednesday, May 15, 2024
keralaNewspolitics

വയലാര്‍ രാമവര്‍മ്മ സ്മാരക സാഹിത്യ പുരസ്‌കാരം

തിരുവനന്തപുരം: വലിയ വിവാദം സൃഷ്ടിച്ച മീശ നോവലിന് ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ്മ സ്മാരക സാഹിത്യ പുരസ്‌കാരം. വ്യത്യസ്തമാര്‍ന്ന രചന മികവ് പുലര്‍ത്തിയെന്ന് വിലയിരുത്തിയ ജൂറി വയലാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും അടങ്ങിയതാണ് പുരസ്‌കാരമാണ് എഴുത്തുകാരനായ എസ്. ഹരീഷിന് നല്‍കുന്നത്. സ്ത്രീകള്‍ കുളിച്ചൊരുങ്ങി ക്ഷേത്രത്തില്‍ പോകുന്നത് ലൈംഗിക തൃഷ്ണ കാണിക്കാനാണ് എന്നതും, ആര്‍ത്തവദിനങ്ങളില്‍ പോകാത്തത് ആ ദിവസങ്ങളില്‍ ലൈംഗികത സാധ്യമല്ലാത്തതു കൊണ്ടാണെന്നും. പൂജാരിമാര്‍ ഇതില്‍ അഗ്ര ഗണ്യരാണെന്നുമുള്ള തരത്തില്‍ നോവലിലെ കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തുന്ന സംഭാഷണമാണ് വിവാദമായത്.നോവല്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം സംസ്ഥാനത്താകമാനം ഉയര്‍ന്നു വന്നിരുന്നു. സമൂഹമാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ ഈ പ്രതിഷേധങ്ങള്‍ ഏറ്റെടുത്തിരുന്നു.ഇതിനിടെ കഴിഞ്ഞ വര്‍ഷം മീശ നോവലിന് സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കിയതിനെ കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേരളത്തില്‍ ഉളുപ്പില്ലായ്മയ്ക്ക് ഒരു പര്യായപദമുണ്ടെങ്കില്‍ അത് പിണറായി വിജയനാണ്. കേരളത്തിലെ ഹിന്ദു സമൂഹത്തെ വേദനിപ്പിച്ച എസ്. ഹരീഷിന്റെ മീശ എന്ന നോവലിലൂടെ പിണറായിയും കൂട്ടരും നല്‍കുന്ന സന്ദേശമെന്താണെന്നും അദ്ദേഹം അന്ന് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ നോവലിന് വയലാര്‍ പുരസ്‌കാരവും നല്‍കിയിരിക്കുന്നത്.