Tuesday, May 21, 2024
keralaNews

എരുമേലി കെ എസ് ആർ റ്റി സി യിൽ വരുമാനം പകുതിയിൽ താഴെ..

എരുമേലി: കോവിഡിന്റെ  രണ്ടാം വരവിന്  തുടർന്ന് കഴിഞ്ഞ ദിവസം മുതൽ സർവ്വീസ് തുടങ്ങിയ എരുമേലി ഡിപ്പോയിലെ വരുമാനം പകുതിയിൽ താഴെ . 24 സർവ്വീസുകൾ നടത്തിയിരുന്ന കെ എസ് ആർ റ്റി സി 17 തിയതി മുതൽ ആരംഭിച്ച സർവീസ്  ഇപ്പോൾ  19 സർവീസുകളാണ് നടത്തുന്നത്.20 സർവീസുകൾ വര
 നടത്താനാണ് നിർദ്ദേശമെന്നും  അധികൃതർ പറഞ്ഞു. 2.5 ലക്ഷം വരെ വരുമാനമുണ്ടായിരുന്ന എരുമേലി ഡിപ്പോയിൽ  1.15 ലക്ഷം രൂപയാണ് ഇന്നലെത്തെ വരുമാനം . 10 ഫാസ്റ്റ് പാസഞ്ചറും, 9 ഓഡിനറി സർവ്വീസുകളുമാണ്  ഇപ്പോൾ നടത്തുന്നത് .ജീവനക്കാരും ബസുകളും ഉണ്ടെങ്കിലും  കോവിഡിന്റെ വർദ്ധനവ് കാരണം കൂടുതൽ സർവ്വീസുകൾ നടത്താൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു.