Sunday, May 5, 2024
keralaNews

കൂട്ടിക്കലിൽ ഉരുൾപൊട്ടി ;13പേരെ കാണാതായി.മൂന്ന് മൃതദേഹം കണ്ടെത്തി.

അറബിക്കടലിൽ ന്യൂന മർദ്ദം രൂപം കൊണ്ടതിനെ തുടർന്ന് സംസ്ഥാനത്ത് വ്യാപകമായി പെയ്യുന്ന കനത്ത മഴയിൽ വൻ നാശനഷ്ടം .
കൂട്ടിക്കൽ – പ്പാപ്പള്ളിൽ ഉരുൾപൊട്ടലിൽ 13 പേർ ഒഴുക്കിൽപ്പെട്ടു. മൂന്ന് പേരുടെ
മൃതദേഹങ്ങൾ കണ്ടെത്തി.
മൂന്ന് വീടുകളും ഒഴുക്കിൽപ്പെട്ടു.
കൂട്ടിക്കലിൽ വ്യാപകമായ നാശ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. പത്തനംതിട്ട ,കോട്ടയം , ഇടുക്കി എന്നീ ജില്ലകളിലാണ് കനത്ത നാശനഷ്ടം
ഉണ്ടായിരിക്കുന്നത്. മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു . കൂട്ടിക്കൽ പഞ്ചായത്ത് ഏതാണ്ട് ഒറ്റപ്പെട്ട നിലയിലായി. മണിമലയിൽ കുടിവെള്ള ടാങ്ക് ഒഴുക്കിൽപ്പെട്ടു .
എരുമേലിയിൽ മുക്കൻപ്പെട്ടിയിൽ
കോസ് വെ , ഏന്തയാർ പാലം, മുണ്ടക്കയം എരുമേലി പാലം എന്നിവടങ്ങളിൽ വെള്ളം കയറി.
പമ്പ, മണിമലയാർ അതി ശക്തമായി കരകവിഞ്ഞൊഴുകുകയാണ് .

എരുമേലി ടൗണിലും
വെള്ളം കയറി. തൊടുപുഴയിൽ കാറിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വാഗമണ്ണിൽ മലയിടിച്ചിൽ വ്യാപകം. ഗതാഗതം നിയന്ത്രിച്ചു.
കാഞ്ഞിരപ്പള്ളിയിലും വെള്ളം കയറി.
സ്വകാര്യ ആശുപത്രികളിലും വെള്ളം കയറി. റാന്നി ബസ് സ്റ്റാൻന്റിൽ വെള്ളം കയറി.9 ക്യാമ്പുകൾ തുറന്നു.