Sunday, May 5, 2024
keralaNews

എരുമേലി പഞ്ചായത്തിലെ വ്യാപാര മേഖലയിൽ അനുവദിച്ച ഇളവുകൾ

ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേർസൺ, കോട്ടയം ജില്ലാ കളക്ടർ കോവിഡ് പ്രോട്ടോക്കോൾ പ്രക്രാരം TPR 8% ൽ താഴെയായതിനാൽ എരുമേലി പഞ്ചായത്ത് പരിധിയിലെ വ്യാപാര മേഖലയിൽ അനുവദിച്ച ഇളവുകൾ

  • എല്ലാ കടകളും സ്വകാര്യ സ്ഥാപനങ്ങളും 50 % ജീവനക്കാരെ ഉപയോഗിച്ച് രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാം
  • ഹോട്ടൽ, റെസ്റ്റോറന്റ് എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതൽ വൈകുന്നേരം ഏഴുമണി വരെ പാർസൽ സർവ്വീസും, രാത്രി ഒമ്പതു മുപ്പതു വരെ ഹോം ഡലിവറിയും അനുവദനീയമാക്കിയിട്ടുണ്ട്. സ്ഥാപനത്തിനുള്ളിൽ ഇരുത്തി ഭക്ഷണ വിതരണം അനുവദനീയമല്ല.
  • ഓട്ടോറിക്ഷയിൽ ഡ്രൈവർ കൂടാതെ രണ്ടുപേർക്കു മാത്രവും , ടാക്സിയിൽ ഡ്രൈവർ കൂടാതെ മൂന്നു യാത്രക്കാർക്കും സർവ്വീസുകൾ അനുവദനീയമാണ്, ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് ഈ നിയന്ത്രണം ബാധകമല്ല.
  • ശനി, ഞായർ ദിവസങ്ങളിൽ കംപ്ലീറ്റ് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് അവശ്യ വസ്തുക്കളുടെ വിപണന ശാലകൾ മാത്രമേ തുറന്നു പ്രവർത്തിക്കാനാവുകയുള്ളു. 

കോവിഡ് 19 പൂർണ്ണമായും ലോകത്തു നിന്നും പോയിട്ടില്ല എന്നത് മറക്കരുത് കോവിഡ് മാനധണ്ഡങ്ങൾ തുടർന്നും ഒരോ വ്യക്തികളും പാലിച്ച് സ്വയം രക്ഷപെടുക.