Friday, May 10, 2024
keralaNews

എരുമേലി ഉണരുന്നു;മഹാമാരിക്ക് ശേഷം.

കോവിഡ് പ്രോട്ടോക്കോൾ പ്രക്രാരം TPR 8% ൽ താഴെയായതിനാൽ എരുമേലി പഞ്ചായത്ത്  മഹാമാരിയിൽ വിറങ്ങിലിച്ച ദിവസങ്ങളിലെ ഓർക്കാൻ ആഗ്രഹിക്കാത്ത  ദുരിതങ്ങളും,കഷ്ടപ്പാടുകളും നീക്കി ഇന്ന് മറ്റ് സ്ഥലങ്ങളെപ്പോലെ  എരുമേലി ഉണരുകയാണ്. അടഞ്ഞുകിടന്ന കടകൾ രാവിലെ ഒന്നന്നായി തുറക്കാൻ തുടങ്ങി.സാധനങ്ങൾ വാങ്ങാനും മറ്റും മായി രാവിലെ തന്നെ തിരക്കുകൾ . എന്നാൽ ഈ മഹാമാരിയെ ഫലപ്രദമായി നേരിട്ടവരെ മറക്കാൻ കഴിയില്ല. ഏറ്റവുമധികം പരാതികൾ കേട്ട പോലീസിന്റെ നിദാന്ത ജാഗ്രതയും കരുതലും നിഷേധിക്കാനാവില്ല .എന്നാൽ മഹാമാരിയുടെ ദുരിതത്തിൽപ്പെട്ടവരെ സഹായിക്കുന്ന കാര്യത്തിൽ ത്രിതല പഞ്ചായത്തംഗങ്ങൾ,കേരള സംസ്ഥാന വ്യാപാരി വ്യവസായ  സമിതി,കേരള വ്യാപാരി വ്യവസായി ഏകോപന  സമിതി,  നിരവധിയായ സന്നദ്ധ സംഘടനകളായ സേവാ ഭാരതി,ഡി വൈ എഫ് ഐ, യൂത്ത് കോൺഗ്രസ്, എഐവൈഎഫ്,മെഹനാസ് ഫുഡ് പ്രോഡക്റ്റ് ,എം ഇ എസ് എരുമേലി , വിവിധ രാഷ്ട്രീയ പാർട്ടികളായ സി പി എം, ബി ജെ പി ,
കോൺഗ്രസ്, സി പി ഐ, ആർ എസ് പി അടക്കം ഈ സമയത്ത് ജനങ്ങൾക്ക് ആശ്വാസമായി പ്രവർത്തിച്ചതും  ശ്രദ്ധേയമാണ് .യഥാസമയം വാക്സിനേഷൻ നൽകി ആരോഗ്യ വകുപ്പും ശക്തമായി നില കൊണ്ടതും മറക്കാനാവില്ല.മഹാമാരി
ചെറുക്കാൻ സ്വമേധയ എല്ലാ നിയന്ത്രണങ്ങളോടും  സഹകരിച്ച നാട്ടുകാരുടെ പിന്തുണയും ജാഗ്രതക്ക് നേട്ടമായി.മഹാമാരിയെ പിടിച്ചു കെട്ടുമ്പോൾ നിയന്ത്രണം ലംഘിച്ചവരെ പിടികൂടി പിഴ നൽകിയെങ്കിലും പാറപോലെ ഉറച്ചു നിന്ന പോലീസിന്റെ സേവനം പ്രശംസനീയം തന്നെയാണ്.കോവിഡിനെ ചെറുക്കുന്ന കാര്യത്തിൽ പൊതുജനങ്ങളും,വ്യാപാരികളും നൽകിയ പിന്തുണയാണ് ഇന്നത്തെ വിജയത്തിന് കാരണമെന്ന് എരുമേലി പോലീസ് എസ് എച്ച് ഒ,എ. ഫിറോസ്  ”  കേരള ബ്രേക്കിംഗ് ”  ന്യൂസിനോട്  പറഞ്ഞു .എന്നാലും  കോവിഡ്
പൂർണ്ണമായി മാറുന്നതു വരെ പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിക്കണമെന്നും
അദ്ദേഹം പറഞ്ഞു.