Saturday, May 4, 2024
keralaNewspolitics

മുസ്ലിം പള്ളികള്‍ക്ക് സര്‍ക്കുലര്‍ എസ്എച്ച്ഒയെ സ്ഥലം മാറ്റി

മതപ്രഭാഷണത്തില്‍ പ്രകോപനം പാടില്ലെന്ന് മുസ്ലിം പള്ളികള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയ കണ്ണൂര്‍ മയ്യില്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ബിജു പ്രകാശിനെ സ്ഥലംമാറ്റി.                                                                                                                 

തലശേരി കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലേക്കാണ് മാറ്റം.

പള്ളികളിലെ മതപ്രഭാഷണം വര്‍ഗീയ വിദ്വേഷം ഉണ്ടാക്കരുതെന്ന് കണ്ണൂര്‍ മയ്യില്‍ പൊലീസ് സര്‍ക്കുലര്‍ നല്‍കിയത്.

പ്രവാചക വിരുദ്ധ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കുലറെന്ന് മയ്യില്‍ പൊലീസ് എസ്.എച്ച്.ഒ വ്യക്തമാക്കിയിരുന്നു.

സര്‍ക്കുലറില്‍ എസ്.എച്ച്.ഒയോട് വിശദീകരണം തേടിയിരുന്നു.