Sunday, April 28, 2024
Local NewsNews

എരുമേലി ടൗണില്‍ രാത്രിയില്‍ ഓട്ടോ മറിഞ്ഞു ഒരാള്‍ക്ക് പരിക്ക്

എരുമേലി ടൗണില്‍ കേരള ബാങ്കിന് സമീപം
ഓട്ടോ മറിഞ്ഞു ഒരാള്‍ക്ക് പരിക്ക് . പരിക്കേറ്റയാളെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .  രാത്രി 11.30 ഓടെയായിരുന്നു അപകടം . ടൗണിലേക്ക് വരികയായിരുന്ന ഓട്ടോ റോഡിലെ വലിയകുഴിയില്‍ വീഴാതിരിക്കാനായി വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്നും നാട്ടുകാര്‍ പറഞ്ഞു . കഴിഞ്ഞ കുറേ നാളുകളായി റോഡരികിലെ പൈപ്പ് പൊട്ടിയാണ്
കുഴി രൂപപ്പെട്ടത് . കുഴി മൂടുന്നതിന് നിരവധി തവണ അധികൃതരെ നാട്ടുകാര്‍ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല . ഇനിയെങ്കിലും ഈ  കുഴി നികത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു . പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.