Sunday, April 28, 2024
keralaLocal News

എരുമേലി ചെമ്പകത്തുങ്കൽ പാലത്തിന് സമീപം വാഹനാപകടം; ഒരാൾക്ക് പരിക്ക്

എരുമേലി: ചെമ്പകത്തുങ്കൽ പാലത്തിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.തിങ്കളാഴ്ച വൈകുന്നേരം 8.30 യോടെ ആയിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും വന്ന ഓട്ടോറിക്ഷ റോഡിലെ കുഴി ഒഴിവാക്കി മുന്നോട്ടു പോകുന്നതിനിടെ എരുമേലി ഭാഗത്തുനിന്നും വന്ന് സ്കൂട്ടർ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറും, യാത്രികനും തെറിച്ച 30 മീറ്ററോളം മാറി റോഡിന് നടുവിൽ വീഴുകയായിരുന്നു.
അപകടത്തിൽ ബൈക്ക് യാത്രികനായ  എരുമേലി സ്വദേശി അഭയയ്ക്ക്  കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ എരുമേലി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ആദ്യം പ്രവേശിപ്പിക്കുകയും അവിടെനിന്നും വിദഗ്ധ ചികിത്സക്കായി കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക്  മാറ്റുകയും ചെയ്തു.