Thursday, April 18, 2024
keralaLocal NewsNews

കാളകെട്ടിയിൽ അവശതയിലായ  നന്ദികേശൻ സുഖം പ്രാപിച്ചു .

  • പ്രാർത്ഥനകൾ  ഫലം കണ്ടു  ഡോക്ടർമാർക്കും നന്ദി.
കാളകെട്ടിയിൽ അവശതയിലായ നന്ദികേശൻ സുഖം പ്രാപിച്ചു .കഴിഞ്ഞ കുറേ  ദിവസങ്ങളായി അവശതയിലായ  കാളകെട്ടിയിലെ നന്ദികേശൻ സുഖം പ്രാപിച്ച് എഴുന്നേറ്റതായി നന്ദികേശനെ  പരിചരിച്ചു കൊണ്ടിരുന്ന സുലോചന പറഞ്ഞു . നന്ദികേശൻ ആവശ്യമായ സംഭവം  ” കേരള ബ്രേക്കിംഗ് ” ഓൺലൈൻ ന്യൂസ് ആണ്  റിപ്പോർട്ട് ചെയ്തത് .
വാർത്തയുടെ അടിസ്ഥാനത്തിൽ എരുമേലി മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോക്ടർ അനിൽ കുമാറിന്റെ  നിർദ്ദേശപ്രകാരം മുക്കൂട്ടുതറ ആശു പത്രിയിലെ വെറ്ററിനറി സർജൻ ഡോക്ടർ സുബിൻ  നന്ദികേശനെ പരിചരിക്കുകയായിരുന്നു . ദഹനക്കുറവും നാളായി തൊഴുത്തിൽ നിന്നും പുറത്തിറക്കാതെ നിർത്തിയതാണ് അവശതയ്ക്ക്കാരണം  ഡോക്ടർ പറഞ്ഞിരുന്നു.ഇതിനുള്ള മരുന്നുകൾ നൽകി നന്ദികേശന് ചികിത്സിച്ചതായും ഡോക്ടർ സുബിൻ പറഞ്ഞു . അവശനിലയിലായ നന്ദികേശനെ കാണാനും പ്രാർത്ഥനയുമായി നിരവധി ആളുകളാണ് അവിടെ എത്തിയത് .
സുലോചന പറഞ്ഞു.
” രാത്രി ഒരു മണിക്ക് ആണ് എഴുന്നേറ്റത്.നന്ദിക്കുവേണ്ടി പ്രാർത്ഥന നടത്തിയ ലോകത്തിലെ എല്ലാ ഭക്തർക്കും, ലോകത്തെ അറിയിച്ച മാധ്യമങ്ങൾക്കും, ഡോക്ടർമാർക്കും , നേരിട്ടു വന്നു പ്രാർത്ഥന നാടത്തിയവർക്കും ഈ സന്തോഷ വാർത്ത അറിയിച്ചു കൊണ്ടു ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു “