Saturday, April 20, 2024
keralaLocal NewsNews

 നാഷണൽ എക്സ് സർവ്വീസ്മെൻ കോ-ഓർഡിനേഷൻ കമ്മറ്റി എരുമേലി യൂണിറ്റ്  75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. 

നാഷണൽ എക്സ് സർവ്വീസ്മെൻ കോ-ഓർഡിനേഷൻ കമ്മറ്റി എരുമേലി യൂണിറ്റ് 75-ാം സ്വാതന്ത്യദിനം സമുചിതമായി ആഘോഷിച്ചു. റോട്ടറി ക്ലബ്ബിൽ വച്ചു നടന്ന ചടങ്ങിൽ ദക്ഷിണമേഖലാ സെക്രട്ടറിയും യൂണിറ്റു പ്രസിഡൻറുമായ ബെന്നി കാരയ്ക്കാട്ട് ദേശീയപതാക ഉയർത്തി.തുടർന്ന് പ്രസിഡൻറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം രക്ഷാധികാരി പീരുക്കുട്ടി വെട്ടിയാനിയ്ക്കൽ ഉത്ഘാടനം ചെയ്തു മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി രമേശ് കുമാർ, ട്രഷറർ ഷാഹുൽ ഹമീദ്, സി.എസ് തോമസ് , മധുസൂദൻ, മേരിക്കുട്ടി ചാക്കോ തുടങ്ങിയവർ സംസാരിച്ചു.