Wednesday, May 8, 2024
Local NewsNews

എരുമേലി ചന്ദനക്കുടത്തിന് നാളെ കൊടിയേറും

എരുമേലി: എരുമേലി പേട്ട തുള്ളലിന് മുന്നോടിയായി നടത്തുന്ന എരുമേലി ചന്ദനക്കുടത്തിന് നാളെ (1/01/2024 – തിങ്കളാഴ്ച) കൊടിയേറും, തിങ്കളാഴ്ച വൈകിട്ട് 6.30ന് പള്ളിയങ്കണത്തില്‍ ജമാത്ത് പ്രസിഡന്റ് പി എ ഇര്‍ഷാദ് കൊടിയേറ്റുമെന്ന്  സെക്രട്ടറി സിഎഎ കരീം പറഞ്ഞു. ഇതിന്റെ പത്താം നാള്‍ ജനുവരി 11ന് ചന്ദനക്കുടവും , 12ന് എരുമേലി പേട്ടതുള്ളലും നടക്കും.