Friday, May 17, 2024
keralaNews

കൊവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ടിനുള്ള മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു.

തദ്ദേശതെരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ടിനുള്ള മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു. വോട്ടെടുപ്പ് തീയതിക്ക് 10 ദിവസം മുന്‍പ് തപാല്‍ വോട്ടിനുള്ള നടപടി തുടങ്ങും. അന്ന് മുതല്‍ രോഗമുള്ളവരുടെ വീടുകളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ എത്തി വോട്ട് രേഖപ്പെടുത്തി വാങ്ങും.

തലേദിവസം മൂന്ന് മണിവരെ പോസിറ്റീവ് ആകുന്നവരുടെ വീടുകളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ തപാല്‍ വോട്ടുമായി എത്തും. രോഗം മൂലം മറ്റ് ജില്ലകളില്‍ പെട്ടുപോയവര്‍ക്കും തപാല്‍ വോട്ടിന് അപേക്ഷിക്കാം. തലേദിവസം മൂന്ന് മണിക്ക് ശേഷം രോഗം വരുന്നവര്‍ക്ക് പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാന്‍ എത്താം. വോട്ടെടുപ്പിന്റെ അന്ന് വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി.