Sunday, May 5, 2024
keralaNews

സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സാധ്യത

കേരളത്തില്‍ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം എടുക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈകിട്ട് അവലോകന യോഗം ചേരും. ടിപിആര്‍ അടിസ്ഥാനത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുക. ടിപിആര്‍ നിരക്ക് കാര്യമായി കുറയാത്തത് കൊണ്ട് കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളെ കുറിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. നിലവില്‍ ടിപിആര്‍ നിരക്ക് 24 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുക. പക്ഷെ 15 ശതമാനത്തിന് മുകളില്‍ ടിപിആര്‍ ഉള്ളയിടങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 10നും 15നും ഇടയില്‍ ടിപിആര്‍ ഉള്ളയിടങ്ങളില്‍ ലോക്ക്‌ഡൌണും അഞ്ചിന് താഴെയുള്ളയിടങ്ങളില്‍ കൂടുതല്‍ ഇളവുകളും അനുവദിക്കണമെന്നാണ് ശുപാര്‍ശ.