Saturday, April 20, 2024
keralaLocal NewsNews

മുക്കടയില്‍ സിപിഐ കൊടിമരവും രക്ത സാക്ഷി മണ്ഡപവും നശിപ്പിച്ചു.

സിപിഐ മുക്കട ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിമരവും രക്ത സാക്ഷി മണ്ഡപവും സാമൂഹിക വിരോധികള്‍ നശിപ്പിച്ചു. സിപിഐ മുക്കട ബ്രാഞ്ച് കമ്മിറ്റി ശക്തമായ പ്രതിഷേധ പരിപാടികളുമായി മുമ്പോട്ട്പോകുമെന്ന്‌ ബ്രാഞ്ച് സെക്രട്ടറി. പി എന്‍ രാജു,അസിസ്റ്റന്റ് സെക്രട്ടറി. ടി ആല്‍ബര്‍ട്ട് എന്നിവര്‍ പറഞ്ഞു.പരിപാടിയില്‍ പി ജി സജി അധ്യക്ഷത  വഹിച്ചു.ലോക്കല്‍ കമ്മറ്റി സെക്രട്ടറി. എസ് ബിജു സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അഗം ശരത് മണിമല എന്നിവര്‍ പ്രതിഷേധിച്ചു.