Saturday, April 27, 2024
keralaNewspolitics

വോട്ട് കച്ചവടം നടത്തിയെന്ന ജോസ് കെ മാണിയുടെ ആരോപണം തള്ളി മാണി സി കാപ്പന്‍.

പാലായില്‍ വോട്ട് കച്ചവടം നടത്തിയെന്ന ജോസ് കെ മാണിയുടെ ആരോപണം തള്ളി മാണി സി കാപ്പന്‍. എലി വിഷം തിന്നാന്‍ കാശില്ലാത്തവന്‍ വോട്ടിന് എവിടെ നിന്ന് പൈസ കൊടുക്കാനാണെന്നാണ് കാപ്പന്റെ ചോദ്യം. ജോസ് കെ മാണിയാണ് വോട്ടിന് പൈസ കൊടുത്തതെന്ന് കാപ്പന്‍ തിരിച്ചടിച്ചു. ജോസ് വോട്ടിന് പണം കൊടുത്തെങ്കിലും ആരും വോട്ട് ചെയ്തില്ലെന്നാണ് മാണി സി കാപ്പന്‍ പറയുന്നത്.

മാണി സി കാപ്പന്‍ 69,804 വോട്ടാണ് പാലായില്‍ കിട്ടിയത്. ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 50.43 ശതമാനമാണ് ഇത്. രണ്ടാമത് വന്ന ജോസ് കെ മാണിക്ക് ആകെ കിട്ടിയത് 54426 വോട്ട്, 39.32 ശതമാനം മാത്രം. ബിജെപിക്ക് 10869 വോട്ട് മാത്രമാണ് നേടാനായത്. ബിജെപി ഭരിക്കുന്ന മുത്തോലിയില്‍ മാത്രമാണ് ജോസ് കെ മാണിക്ക് ലീഡ് കിട്ടിയത്.കേരളാ കോണ്‍ഗ്രസ് വോട്ടുകള്‍ അടക്കം കാപ്പന് കിട്ടിയെന്നാണ് അനുമാനം. സിപിഎം വോട്ടുകളും ചോര്‍ന്നു. പാര്‍ട്ടി വോട്ട് ചോര്‍ന്നത് പരിശോധിക്കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് – സിപിഎം പ്രാദേശിക തര്‍ക്കം പ്രതിഫലിച്ചെന്നാണ് സംശയം.