Sunday, April 28, 2024
keralaLocal NewsNews

എരുമേലി കെഎസ്ആര്‍റ്റിസിയില്‍ ബി എം എസ് നടത്തുന്ന എകദിന ധര്‍ണ്ണ തുടങ്ങി

കെ എസ് ആര്‍ റ്റി സിയെ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്താനും – ജീവക്കാരുടെ ശബള പരിഷ്‌ക്കരണം , കെ.ഷിഫ്റ്റ്  ഉപേക്ഷിക്കുകയെന്നത്‌ അടക്കം നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കെ എസ് ആര്‍ റ്റി സി എംപ്ലോയ്‌സ് സംഘിന്റെ (ബി എം എസ് ) നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ധര്‍ണ്ണയുടെ ഭാഗമായി എരുമേലി കെ എസ് ആര്‍ റ്റി സി ഡിപ്പോയില്‍ ധര്‍ണ്ണ നടക്കുകയാണ്. രാവിലെ നടന്ന പ്രതിഷേധന ധര്‍ണ്ണ ബി എം എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ലിജോമോന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി എന്‍ ബാബുലാല്‍ മുഖ്യ പ്രഭാഷണം നടത്തി. എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രതീഷ് ചന്ദ്രന്‍ , സെക്രട്ടറി സുരേഷ് മണിപ്പുഴ, വിവി മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ധര്‍ണ്ണയിരിക്കുന്ന വിവി മനോജ് , പി.സി ബിനു , എന്‍.റ്റി ബിനോജ് എന്നിവരെ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. കെ വിജയകുമാര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. വൈകുന്നേരം നടക്കുന്ന സമാന സമ്മേളനം ജില്ല സെക്രട്ടറി വി എസ് പ്രസാദ് ഉദ്ഘാടനം ചെയ്യും.