Monday, May 13, 2024
keralaNews

കാസര്‍കോട് ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ മത്സ്യം പിടികൂടി.

കാസര്‍കോട്; കാസര്‍കോട് ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയില്‍ വലിയ തോതില്‍ പഴകിയ മത്സ്യം പിടികൂടി. തമിഴ്നാട്ടില്‍ നിന്ന് എത്തിയ ലോറിയില്‍ നിന്നാണ് 200 കിലോ പഴകിയ മത്സ്യം പിടികൂടിയത്. മത്സ്യം കാസര്‍ഗോഡ് മാര്‍ക്കറ്റില്‍ എത്തിച്ചപ്പോഴാണ് പിടികൂടിയത്. കാസര്‍കോട് ഷവര്‍മ്മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചതിന് പിന്നാലെ പ്രദേശത്തെ കടകളിലും മാര്‍ക്കറ്റുകളിലുമെല്ലാം ഭക്ഷ്യസുരക്ഷാവിഭാഗം വ്യാപകമായി പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ന് രാവിലെയും പരിശോധന നടത്തിയത്.

കഴിഞ്ഞ ആറ് ദിവസമായി സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നടത്തുന്ന പരിശോധനയില്‍ വലിയ തോതില്‍ പഴകിയ മത്സ്യവും ഇറച്ചിയും പിടിച്ചെടുത്തിരുന്നു. 1132 ഇടങ്ങളിലായി നടത്തിയ പരിശോധനയില്‍ 140 കിലോ പഴകിയ ഇറച്ചിയും മീനുമാണ് പിടിച്ചത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 110 കടകള്‍ പൂട്ടിച്ചു. 347 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പഴകിയ മാംസം പിടിച്ചെടുത്തത് നശിപ്പിച്ചിട്ടുണ്ട്.