Sunday, May 5, 2024
keralaNews

എരുമേലി കൃഷി ഭവന്‍ കര്‍ഷകരെ ആദരിച്ചു.

അന്താരാഷ്ട്ര കാര്‍ഷിക സിമ്പോസിയം -പ്രദര്‍ശനം എന്നിവയുടെ ഭാഗമായി എരുമേലി കൃഷി ഭവന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തില്‍ കര്‍ഷകരെ ആദരിച്ചു.ഇന്ന് രാവിലെ എരുമേലി പഞ്ചായത്ത് ഹാളില്‍ ഇന്ന് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ്ജ്കുട്ടി  ഉദ്ഘാടനം ചെയ്തു.പരിപാടിയില്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരായ ജോപ്പന്‍ സ്റ്റീഫന്‍ കുഴുപ്പില്‍ ചേനപ്പാടി,ജോസഫ് പൗലോസ് പന്തപ്ലക്കാട്ടില്‍ കണമല,ജോര്‍ജ് തോമസ് പുളിക്കല്‍ മണിപ്പുഴ, പി വി ദേവസ്യ പുതുപ്പറമ്പില്‍ എരുമേലി,റീന സിബിച്ചന്‍ നടുവക്കുന്നേല്‍ പാണപിലാവ്.എന്നിവരെ ആദരിച്ചു.ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ജെ ബിനോയ് അധ്യക്ഷത വഹിച്ചു.പഞ്ചായംഗം നാസര്‍ പനച്ചി,കൃഷി ഓഫീസര്‍ ദിവ്യ റ്റി.എല്‍ എന്നിവര്‍ പങ്കെടുത്തു.